Trending

സീതാറാം യെച്ചൂരി ഓർമയിൽ ഒരുവർഷം"

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
ഒരു ജനപ്രിയ നേതാവിന്റെ ശബ്ദം മൗനമായി മാഞ്ഞു പോയിട്ട് ഒരു വർഷം.
എന്നാൽ സീതാറാം എച്ചൂരിയുടെ ചിന്തകൾ, അദ്ദേഹത്തിന്റെ നിലപാടുകൾ, അദ്ദേഹത്തിന്റെ ജീവിതസന്ദേശം ഇന്നും നമ്മുടെ സമൂഹത്തിന്റെ ജീവധാരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു.

ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സാമൂഹിക നീതിയോടും പൂർണ്ണമായും കൂറുപുലർത്തി കലർപ്പില്ലാതെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ മാതൃകാ ചരിത്രമാണ്

ആശയങ്ങളിൽ ആശയകുഴപ്പമാൽ വഴിമുട്ടിയ കാലത്ത് സംശയങ്ങളാൽ വിഭ്രംശം സംഭവിക്കുന്ന കാലത്ത് വ്യതിരക്തമായ ആശയം പ്രദർശിപ്പിച്ച  അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തുകളും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠവും പാഠ ഭേദവുമായിരുന്നു.

ചിന്തയും സംഘാടനവും ഒരുമിച്ച നേതാവ് യെച്ചൂരി ഏതെങ്കിലും ഒരു പാർട്ടി രാഷ്ട്രീയത്തിലെ മാത്രം ഒതുങ്ങാതെ സാമൂഹികമായും സാംസ്കാരികമായും സമകാലിക വിഷയങ്ങളിൽ അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങൾ, തീവ്രമായ വിശകലനങ്ങളും ഉയർന്ന മാർഗദർശനവും ചരിത്രബോധവും ചേർന്നവയായിരുന്നു. 

ഒരു മാർക്സിസ്റ്റ് ബുദ്ധിജീവിയെന്ന നിലയിൽ മാത്രമല്ല അദ്ദേഹം പൊതുജീവിതത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉൾക്കൊള്ളാവുന്ന മാനവിക നിലപാടുകളോടെ ജനാധിപത്യ മതനിരപേക്ഷത സാമൂഹിക നീതിയോടുള്ള കലർപ്പില്ലാത്ത പോരാട്ടങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ മാതൃകാ വ്യക്തിത്വമായിരുന്നു.

ഒരു മാർക്സിസ്റ്റ് ബുദ്ധിജീവിയെന്ന നിലയിൽ മാത്രമല്ല അദ്ദേഹം പൊതുജീവിതത്തിലെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച ഉറച്ച നിലപാടുകൾ തന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.

ഇന്നത്തെ ഇന്ത്യയിൽ മതസാമുദായിക ധ്രുവീകരണവും അസഹിഷ്ണുതയും ഉയർന്നുവരുന്ന സാഹചര്യത്തിൽ, എച്ചൂരിയുടെ മുന്നറിയിപ്പുകളും ജനാധിപത്യത്തിനായി നടത്തിയ പോരാട്ടങ്ങളും വളരെ പ്രസക്തമാണ്. 

രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളുടെയും ജനകീയ സംഘടനകളുടെയും ഐക്യമാണ് മുഖ്യം എന്ന അദ്ദേഹത്തിന്റെ നിലപാട് ഇന്നും കാലോചിതമാണ്.

ജീവിതം മുഴുവൻ അദ്ദേഹം വർഗീയതയോടും ഫാഷിസത്തോടും സന്ധിയില്ലാത്ത നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്. 

ആമാശയത്തിനു വേണ്ടിയല്ലാതെ ആശയങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു ജീവിച്ചു എല്ലാ രാഷ്ട്രീയക്കാർക്കും മഹത്തായ മാതൃകയായിരുന്നു സീതാറാം യെച്ചൂരി.

അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ഒരു വലിയ ശൂന്യത രാഷ്ട്രീയ ലോകത്ത് ഉണ്ടായി. പക്ഷേ, അദ്ദേഹം ഉയർത്തിപ്പിടിച്ചു മാനവികവും സാമൂഹികമവും പാരിസ്ഥിതികവുമായ നിലപാട്  പുതിയ തലമുറകളെ ആശയപരമായി  ഉണർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യും തീർച്ച.

ഒരു വർഷം കഴിഞ്ഞിട്ടും, സീതാറാം യെച്ചൂരിയുടെ ഓർമ്മകൾ വെറും സ്മരണകളല്ല അത് സമൂഹത്തെ മുന്നോട്ടു പ്രേരിപ്പിക്കുന്ന ചിന്താശക്തിയും ജനാധിപത്യത്തെ രക്ഷിക്കുന്നവരുടെ പോരാട്ട ചൈതന്യവുമാണ്.

Post a Comment

Previous Post Next Post