Trending

പ്രിയദർശിനി കലാവേദി കീഴൽ കോഴിക്കോട് ആസ്റ്റർ മിംസുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ കേമ്പ് നാളെ

✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ : ബിജു പ്രസാദ് വടകര
വടകര | ചെക്കോട്ടിബസാർ പ്രിയദർശിനി കലാവേദി കീഴൽ കോഴിക്കോട് ആസ്റ്റർ മിംസുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ കേമ്പ് നാളെ (വെള്ളി ) രാവിലെ 9 മണി മുതൽ 1 മണി വരെ  ചെക്കോട്ടി ബസാറിൽ വെച്ച് നടക്കുകയാണ്. ജനറൽ മെഡിസിൻ, നേത്ര വിഭാഗം എന്നിവയിൽ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം കേമ്പിൽ ലഭ്യമാണ്. കേമ്പിൽ പങ്കെടുക്കുന്നവരിൽ അർഹരായവർക്ക് സൗജന്യ നിരക്കിൽ കണ്ണട, ആസ്ററർ മിംസ് പ്രിവിലേജ് കാർഡ് എന്നിവ നൽകുന്നതാണെന്ന് പ്രിയദർശിനി കലാവേദി പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9447517712 , 9846068058 നമ്പറിലേക്ക് വിളിക്കുക

Post a Comment

Previous Post Next Post