✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ ബഷീർ വടകര
ചിലർ അതിൽ നിന്ന് സൗഭാഗ്യങ്ങൾ കോരിയെടുക്കുമ്പോൾ,
ചിലരുടെ കണ്ണുനീർ ആ നദിക്ക് ഉപ്പുരസം പകരുന്നു.
പ്രവാസം മധുരവും വേദനയും ചേർന്ന ഒരു ദീർഘമായ നദിയുടെ ഒഴുക്കുപോലെയാണ്.
ആ യാത്രയുടെ ഓരോ തീരത്തും ചിലർ പാടിയ പാട്ടുകളുണ്ട്,
ചിലർ പകർന്ന താളങ്ങളുണ്ട്,
അതിലൂടെ ഒറ്റപ്പെട്ട മനസ്സുകളെ ചേർത്ത് പിടിച്ച ഇന്തപ്പനകളുടെ മനസ്സുകളുടെ കുളിരുള്ള തണലുകളുണ്ട്.
അത്തരമൊരു പാതയിലൂടെ നടന്ന്,
സംഗീതത്തിന്റെ പൂക്കൾ മനുഷ്യഹൃദയങ്ങളിൽ വിതച്ചവരിൽ
ഒരാളായിരുന്നു കുട്ടിക്ക എന്ന മുഹമ്മദ് കുട്ടി അരീക്കോട്.
അദ്ദേഹം വെറും ഗായകൻ മാത്രമായിരുന്നില്ല,
സർഗ്ഗസൗദര്യ സൗഹൃദത്തിന്റെ ശബ്ദമായിരുന്നു.
മാപ്പിളപ്പാട്ടിന്റെ ആത്മാവിൻ്റെ ആഴങ്ങളിൽ നിന്നുയർന്ന അദ്ദേഹത്തിന്റെ സ്വരവും താളബോധവും
പ്രവാസജീവിതത്തിന്റെ ഉഷരതകളിൽ ഇളം കാറ്റായി വീശിയിരുന്നു.
“പാടിയും താളം പറഞ്ഞും മണലാരണ്യത്തിൽ നന്മയുടെ മാനവിക നന്മയുടെ സർഗ്ഗ വസന്തം സൃഷ്ടിച്ച കുട്ടിക്കാ
കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു” —
മുഹമ്മദ് കുട്ടിക്ക നമ്മിൽ നിന്ന് മറഞ്ഞാലും,
അദ്ദേഹം പകർന്ന ഈണം,
സ്നേഹത്തിൻ്റെ താളം മീട്ടി നീട്ടിയ ജീവിതം പ്രവാസമണ്ണിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.
പാട്ടിലൂടെ മനുഷ്യബന്ധങ്ങൾ ചേർത്ത നന്മയുടെ മനുഷ്യൻ യാത്രയാവുമ്പോൾഅദ്ദേഹത്തിൻ്റെ പരലോക വിജയത്തിനായി
ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ.
Tags:
GULF NEWS