Trending

കേരളപ്പിറവി ദിനസന്ദേശം 🌿സുന്ദരവും സുകൃതവുമായ കേരളം പിറന്നിട്ട് 69 വർഷങ്ങൾ

✍️ ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര
മലയാണ്മയുടെ മൺ മിഴികളിൽ പിറന്ന നാളിൻ്റെ ആഘോഷങ്ങളുടെ ആകാശ ശോഭ നിറഞ്ഞിരിക്കുന്നു'

ഭാരതത്തിന്റെ പുകൾപെറ്റ നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയുടെ അതുല്യമായ പ്രതീകവുമാണ് കൊച്ചു  കേരളം.

തുഞ്ചത്തെഴുത്തച്ചന്റെ അക്ഷരങ്ങളിൽ നിന്നുമാരംഭിച്ച് മോയിൻകുട്ടി വൈദ്യരുടെ പാട്ടിൻ്റെ വരികളും
കുഞ്ഞാലി മരക്കാരുടെയും സാമൂതിരിയുടെയും ദേശസ്നേഹത്താലുള്ള പോരാട്ടത്തിന്റെ ഗാഥകളും , 

പിന്നെ... പറഞ്ഞാൽ തീരാത്ത
കലാ സംസ്കാരിക 'വൈവിധ്യത്തിന്റെയും മാനവികതയുടെയും പഥമാണ് കേരളം.

പർവ്വതനിരകളിൽ ഉത്ഭവിച്ചൊഴുകുന്ന പെരിയാറും പമ്പയും ഭാരതപ്പുഴയും ചാലിയാറടക്കം കുളിരലകൾ നൽകി വയലിനും പിന്നെ മനുഷ്യനും പിന്നെ മറ്റു ജന്തുക്കൾക്കും വയലിലെയും പറമ്പിലെയും കൃഷിക്ക് ജീവനാഡി പകർന്ന 44 ഓളം നദികൾ നാഡി വ്യൂഹമാണ് കൊച്ചു കേരളത്തിന് ' 

എന്നാൽ ഇന്ന് ആ മണ്ണിന്റെ നനവിൻ്റെ ആർദ്രതയും ശുദ്ധതയും കുറഞ്ഞു പോവുകയാണ്.

പ്രകൃതി വരണ്ടു പോകുന്നതുപോലെ മനുഷ്യൻെറ മനസ്സിലും പുകൾപെറ്റ മതേതരത്വം  മങ്ങിക്കൊണ്ടിരിക്കുന്നു,

എന്തിനേറെ, സാംസ്കാരിക മഹിമയും സുരക്ഷാ ബോധവും മദ്യത്തിന്റെയും മാഫിയകളുടെയുംസാമൂഹ്യ ദ്രോഹികളുടെയും ഇടപെടലിൽ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു.
ആത്മഹത്യകളും കൊലപാതകങ്ങളും
ഒരു സമൂഹത്തിന്റെ ആന്തരിക പ്രതീക്ഷയുടെ ആത്മവിശ്വാസത്തിന്റെയും തിരുനാളങ്ങൾ കാറ്റിൽ ഉലയ്ക്കുന്ന പോലെ പലപ്പോഴും അനുഭവപ്പെടുന്നു.

ഈ പിറവിനാളിൽ ആഘോഷങ്ങളുടെ അന്തസ്സത്ത കേരളത്തിന്റെ സുകൃതമായ ഇന്നലകളുടെ നന്മകൾ മൂല്യങ്ങൾ നിലനിർത്താൻകാരണമാവുന്നതാവട്ടെ'
നമ്മളിൽ നിന്ന് തന്നെയാണ് സാമൂഹിക ജാഗ്രത ആവശ്യമുള്ളത്.

ദൈവം കനിഞ്ഞ് നൽകിയ  അനുകൂലമായ പ്രകൃതി സമ്പത്ത്  ഉണ്ടായിട്ടും പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള നിസ്സംഗത അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷപച്ചക്കറികളുംഉ  പയോഗിക്കപ്പെടുമ്പോൾ നമ്മുടെ ആരോഗ്യവും സമ്പത്തും തന്നെയാണ് ക്ഷയിക്കുന്നത്.

മനുഷ്യന്റെ രോഗം വ്യാപാരമായി മാറ്റിയ
സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ തൽപരകക്ഷികൾ മാനം മുട്ടെ ആശുപത്രികൾ വളർത്തി കേരളത്തിലെ പാവങ്ങളെ പിഴിഞ്ഞ് തടിച്ചു കൊഴുക്കുകയാണ്.

തൊഴിലില്ലായ്മയും ഭാരിച്ച ചെലവും വരുത്തിയ ബാധ്യതകൾ ലോണും പലിശയും മറ്റൊരു ദുരിതമായി കുടുംബങ്ങൾ ദുഃഖത്തിന്റെ നിരാശയുടെ തീരാ കഴങ്ങളിലാണ് '

കടങ്ങളിലും രോഗഭയത്തിലും ആത്മവിശ്വാസം നശിച്ച് സ ആത്മഹത്യകൾ പെരുകയാണ് അനുദിനം '

ശുദ്ധമായ മണ്ണിലെക്കും സുഭദ്രമായ സംസ്കാരിക മഹിമയിലേക്കും സുരക്ഷിതമായ ജൈവകൃഷിയിലേക്കും   മടങ്ങേണ്ടുന്ന അനിവാര്യത കേരളപ്പിറവി ആഘോഷങ്ങൾക്കിടയിൽ നാം ഓർത്തു വെക്കണം.

ദൈവത്തിൻറെ സ്വന്തം നാട് എന്ന ഓമന പേരുള്ള കേരളത്തിന്റെ ശരിയായ സമ്പത്ത് മനോഹരമായ ഈ മനം മയക്കുന്ന ഭൂപ്രകൃതി തന്നെയാണ്. 
നദികളും മലനിരകളും അതിശയകരമായ നമ്മുടെ മണ്ണിൻ്റെ ജൈവിക സവിശേഷതയും ഇടതടവില്ലാതെ പെയ്യുന്ന മഴയും നമ്മുടെ അതിജീവനത്തിന്റെ ജീവരക്തമാണ്.
ഒന്നിച്ച് പെയ്ത് ഒന്നായി ഒഴുകുമ്പോഴാണ് മഴ നദിയാകുന്നത്.
അവ നമുക്കായി ഭൂമിയുടെ ഈർപ്പം നിലനിർത്തുന്നു,
വരൾച്ചയെ തടയുന്നു, വയലുകൾക്ക് ജീവൻ നൽകുന്നു.

പക്ഷേ വികസനമെന്ന പേരിൽ നമ്മുടെ നാടിൻറെ പ്രകൃതിയെ പരിഗണിക്കാത്ത ടൂറിസം എന്ന പേരിൽ
പർവ്വതങ്ങൾ കുത്തിപ്പൊളിച്ച് റിസോർട്ടുകൾ പണിതുംവലിയ പ്രകൃതി ദുരന്തങ്ങളെ കൊച്ചു കേരളം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
കാട്ടിൽ നിന്ന് ഇറങ്ങുന്ന ആനകളും പുലികളും,
തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ട് തെരുവിലേക്കെത്തുന്ന അവസ്ഥയും അവയുടെ ആക്രമങ്ങളും കൊണ്ട് നാം അനുദിനം അസ്വസ്ഥരായിരിക്കുന്നു'
കാടുകളിൽ നാം കയ്യേറിറയപ്പോൾ നമ്മൾ കയ്യേറ്റം നടത്തിയത് കാടുകളെയല്ല യഥാർത്ഥത്തിൽ നമ്മുടെ ഭാവിയെയാണ്.

ക്ഷമയോടെ ,സങ്കടത്തോടെ പറയാനുള്ളത്  കേരളപ്പിറവി ദിനം ആഘോഷിക്കുമ്പോൾ
നമുക്ക് വെറും പഴയ ഗൃഹാതുരത്വവും ആവേശപ്പെടുത്തുന്ന ഓർമ്മകളും ചരിത്ര സ്മരണകളുംനിലവിളക്കും ഓട്ട് ഉരുളിയും കൊണ്ടുമാത്രം  കേരളപ്പിറവി ദിനത്തെ പൂർത്തീകരിക്കാൻശ്രമിച്ചാൽ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെ മാത്രമായിരിക്കുമത് !

നാം നേടിയ അഭിമാന വിഷയങ്ങൾ ഓർക്കേണ്ടതില്ല എന്നല്ല
നമ്മുടെ ഭാഷയും മണ്ണും പ്രകൃതിയും സംരക്ഷിക്കുന്നപ്രതിജ്ഞ പുതുക്കൽ കൂടി ആഘോഷത്തിന്റെ ഭാഗമാക്കണം.

വൻകിട കമ്പനികളെ പരവതാനി വിരിച്ച് കാത്തിരിക്കുന്നത് മാത്രമല്ല വികസന പ്രവർത്തനങ്ങൾ,
പാരമ്പര്യ കൃഷിയും കുടിൽ വ്യവസായങ്ങളെയും
പുതിയ തലമുറയിലേക്ക് പകർന്നു നൽകേണ്ടുന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാം.

ഭൂമിക്കും ഭാഷയ്ക്കും എല്ലാ മനുഷ്യനുമുള്ള നീതിയാണ് യഥാർത്ഥ വികസനം.
പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യനും നിലനിൽക്കൂ എന്നത് ഏറ്റവും വലിയ സത്യവും കൂടിയാണ് '

ഭാരതം എന്ന പേര് കേട്ടാൽ അഭിമാനം നിറയട്ടെ,
കേരളം എന്ന പേര് കേട്ടാൽ ചോര തിക്കണം ഞരമ്പുകളിൽ "
മലയാളം സംസാരിക്കുന്ന അതിര് വരഞ്ഞു വാങ്ങിയതാണ് കേരളം എങ്കിൽ നമ്മുടെ ഭാഷയോട് അതിൻറെ സാഹിത്യ കാവ്യ സംസ്കാരങ്ങളോടൊക്കെ ആഭിമുഖ്യമുള്ള ഒരു തലമുറയെ നിലനിർത്താൻ പരിശ്രമം ഉണ്ടാകണം '

ഭാഷ നഷ്ടപ്പെട്ടാൽ സംസ്കാരം നഷ്ടപ്പെടും ഭാഷ തന്നെയാണ്  സാംസ്കാരികമായ അസ്ഥിത്വത്തിന്റെ മുലഹേതു.
നാം കേരളം വരഞ്ഞു വാങ്ങിയത് പോലും നാം സംസാരിക്കുന്ന നമ്മുടെ ഭാഷയുടെ അടിസ്ഥാനത്തിലാണ് '

ഭാഷയെയും മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന
ഒരു പുതു പിറവിയാവട്ടെ ഈ കേരളപ്പിറവി.

Post a Comment

Previous Post Next Post