Trending

യുഎയിൽ എയർ ഷോ അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യാമ സൈനികന് ആദരാഞ്ജലികൾ"🌹


✍🏻 വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര
ദുബായ് | ദുബായിൽ അപകടത്തിൽപ്പെട്ട തേജസ് യുദ്ധവിമാനത്തിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം സ്ക്വാഡ്രണിലെ വിങ് കമാൻഡർ നമൻ സ്യാൽ ആയിരുന്നു. 

രാജ്യത്തിന്റെ വൈജ്ഞാനിക മഹത്വവും വ്യോമശക്തിയും ലോകത്തിനു മുന്നിൽ തെളിയിക്കുന്ന അതിസാഹസിക പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

അത്യന്തം അപകടഭീഷണിയുള്ള വ്യോമകലയുടെയും ധീരതയുടെയും അതിർത്തിയിൽ നിൽക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്.
 
പ്രേക്ഷകരുടെ ഹൃദയമിടിപ്പ് താളം തെറ്റിക്കുന്ന അതിവേഗ ചടുലനീക്കങ്ങൾക്കൊടുവിൽ നിർണ്ണായക നിമിഷത്തിൽ വിമാനത്തിന് ആവശ്യമായ ഉയരം ലഭ്യമാകാതെ പോയതാവാം ദുരന്തത്തിൽ കലാശിച്ചത്.

എങ്കിലും അവസാന ശ്വാസം വരെ വിമാനം സുരക്ഷിതമാക്കാൻ ശ്രമിച്ച ധീര ജവാന്റെ ധൈര്യമാണ് ജെക്ട് ചെയ്യാതെ അവസാനം വരെ പൈലറ്റിങ്ങിൽ ശ്രദ്ധിച്ചത് എന്ന് കരുതപ്പെടുന്നു... 

ധീരനായ ഒരു സേനാനി തൻ്റെ ജീവനെക്കാൾ  രാജ്യത്തിൻ്റെ യശ്ശസ്സും അഭിമാനവും കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുക,

അത്തരം  ഒരു കൃത്യ നിർവഹണത്തിലാണ് ദേശത്തിന്റെ അഭിമാനമായി ആകാശത്ത് ജ്വലിച്ചുയർന്ന്,  വീര മൃത്യുവരിച്ച ഭാരതത്തിൻ്റെ  ധീരനായ വ്യാമ സൈനികന് V4 ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ 🙏

റിപ്പോർട്ട് : ബഷീർ വടകര

Post a Comment

Previous Post Next Post