Trending

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ ദിനം

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
 (National Day) ഒരു രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും മാത്രമല്ല, അവിടെയുള്ള ജനങ്ങളുടെ ദീർഘദർശനവും ഐക്യവും ആഘോഷിക്കുന്ന മഹാദിനം കൂടിയാണ് ഇന്ന്. 

1971 ഡിസംബർ 2നാണ് ഏഴു എമിറേറ്റുകൾ ഒന്നിച്ചുകൂടി ഒരു രാഷ്ട്രമായി ഉദയം കണ്ടത്. ഇന്നത് ലോകത്തിന്റെ മുൻമ്പിൽ  മുന്നേറുന്ന ഏറ്റവും പുരോഗമനമായ രാജ്യങ്ങളിൽ ഒന്നായി ഉയർന്നിരിക്കുന്നു.

ഐക്യത്തിന്റെ പ്രതീകമായ
ഏഴു എമിറേറ്റുകളായ അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ ഇവയെല്ലാം ചേർന്ന് ഒരു പതാകയുടെ കീഴിൽ ഒന്നിക്കുമ്പോൾ അതിന്റെ പിന്നിൽ നിന്നും ഉയർന്നുവന്നത് ഒരേ മനസ്സോടുകൂടിയുള്ള ഐക്യത്തിന്റെ ശക്തി' എന്ന സമഭാവനയുടെ മഹത്തായ സന്ദേശമാണ്. 

ദിവംഗതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന ദീർഘദർശ്യത്വമാർന്ന മഹ്ത് വ്യക്തിത്വത്തിൻ്റെ ആശയ ഗംഭീര്യത്തിൻ്റെ പാതയിൽ നിന്ന് അണുകിട വ്യതിചലിക്കാതെ ഇന്നും പിൻതുടരുന്ന ഈ കാലഘട്ടത്തിലെയും ഭരണകർത്താക്കളുടെ  നേതൃത്വമാണ് ഈ ഐക്യം സാധ്യമാക്കിയത്.

തുടരുന്ന പാരമ്പര്യ സംസ്കാര നിറച്ചാർത്ത് പ്രദർശിപ്പിക്കുന്ന
ദേശീയ ദിനത്തിൽ യുഎഇയുടെ സമ്പന്നമായ അറബ് പരമ്പരാഗത കലാ സാംസ്കാരിക ഘോഷമേളങ്ങൾ വീണ്ടും ഉണർന്നു വരുന്നതായ് കാണാം.. 

പരമ്പരാഗത നൃത്തങ്ങൾ, കരകൗശല കലാപരിപാടികൾ, അറബ് സംഗീതം, അതിഥി സൽക്കാരത്തിന്റെ പഴയതും പുതിയതുമായ മഹിമകളെല്ലാം സമഞ്ജസമായി ചേർന്ന്    സംസ്കാരപാതയാണ് യു എയി യെ ഏറെ മികവുറ്റതാക്കിയത്.

പുരോഗതിയും നവോത്ഥാനവും വളർച്ചയുടെ ഇന്ധനമായി മാറിയ
യുഎഇ ഇന്ന് ലോകത്തിന്റെ മുമ്പിൽ ഏറ്റവും ശ്രദ്ധനേടുന്ന സാമ്പത്തിക ശക്തികൊണ്ട് കൂടിയാണ് യു എ ഇ .

ലോകത്തിലെ മികച്ച വിമാനത്താവളങ്ങൾ,  
ഏറ്റവും സുരക്ഷിതമായ ജീവിതമേഖലകൾ, 
ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയടക്കം അമ്പര ചുമ്പികളാൽ സമൃദ്ധമായ അന്താരാഷ്ട്ര ബിസിനസ് തലസ്ഥാനം , 
ശാസ്ത്ര സാങ്കേതിക രംഗത്തെ ദൃഢ മുന്നേറ്റം,  
ബഹിരാകാശ യാത്രകളിലേക്കുള്ള ആവേഗ പ്രവേഗം ഇവയെല്ലാം ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ കാഴ്ചാപ്പാട് മാത്രമല്ല, മനുഷ്യബുദ്ധിയുടെ അതിരില്ലാത്ത സാധ്യത കൂടി പ്രകടിപ്പിക്കുന്നത്.

പ്രവാസികളുടെ ഏറ്റവും ഇഷ്ടമുള്ള ഇടം എന്ന രീതിയിൽ
ലക്ഷക്കണക്കിന് പ്രവാസികൾക്ക് വീടും സ്വപ്നങ്ങളും തുറന്ന് കൊടുത്ത രാഷ്ട്രമാണ് യുഎഇ. 

ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ, അറബ് ലോകം എല്ലായിടത്തുമുള്ള ആളുകൾ ഒരേ കാഴ്ചപ്പാടോടെ, സമാധാനത്തോടെ, മാനവികമായ ആത്മീയ ബന്ധത്തോടെ ഇവിടെ ജീവിക്കുന്നതിനാൽ ദേശീയ ദിനം പ്രവാസികളും  സ്വന്തം നാടിൻ്റെ ദേശീയ ദിനം എന്ന പോലെ ആഘോഷിക്കപ്പെടുന്നു.

ലോകത്തിന് സഹിഷ്ണുതയുടെ പാഠം പകർന്ന
യുഎഇ ലോകത്തിനു മുന്നിൽ മാനവികതയും സമാധാനവും സന്തേഷവും പകരുന്ന നേതൃത്വവുമായി മുൻനിരയിൽ തന്നെയുള്ള രാജ്യമാണ്.

മതസ്വാതന്ത്ര്യം, സമത്വം, പരസ്പര ബഹുമാനം, സഹജീവന സഹവർത്തിത്വം ഇവയെല്ലാം ദേശീയ ദിനത്തിൽ വീണ്ടും ലോകത്തിൻ്റെ  യു എ യിയും ഇവിടെ വസിക്കുന്ന ലോകമെമ്പാടുമുള്ള മനുഷ്യരും ചേർന്ന്  മഹത്തായ ഒരു ആഘോഷമായി സന്ദേശമെന്നോണം പ്രകടിപ്പിക്കുന്നു.


യുഎഇയുടെ ദേശീയ ദിനം ഒരു രാജ്യത്തിന്റെ ജന്മദിനമത്രമല്ല;  ഒരു തിരിച്ചറിവിന്റെ ദിനം കൂടിയാണ് 'ആഗോള പരിസരങ്ങളിലെ ജനങ്ങൾ മുഴുവനും ചേർന്നു വൈവിധ്യങ്ങളുടെ മഹത്തായ ഗ്രാമമായി മാറുന്നത് മഹത്തായ വിസ്മയം പോലെയാണ് '

അധ്വാനിക്കുന്നവർ കച്ചവടം ചെയ്യുന്നവർക്കും അന്നവും സ്വപ്നങ്ങളും നെയ്തെടുക്കുന്നവർക്കെല്ലാം  ബഹുമാനമർപ്പിക്കുന്ന ദിനം തന്നെയാണ് യുഎഇ ദേശീയ ദേശീയ ദിനം..

നല്ലതിലേക്കുള്ള പ്രചോദനത്തിന്റെ ദിനം,  
ഐക്യത്തിന്റെ വില തിരിച്ചറിയുന്ന ദിനം,  
ലോകമെമ്പാടുമുള്ള അന്നം തേടി വരുന്നവർക്ക് ഭാവി പ്രതീക്ഷയുടെ ദിനം ഇതെല്ലാം കൂടി ചേർന്നതാണ് യുണൈറ്റഡ് അറബ് ൻ്റെ  ദേശീയ ദിവസം.

ഏഴു എമിറേറ്റുകൾ ചേർന്ന് നിർമ്മിച്ച ഏകതയുടെ കോട്ടയുടെ കരുത്ത് കാണിച്ചുകൊണ്ട്
ഐക്യം ഭാവിയെ എങ്ങനെ നിർമ്മിക്കുന്നുവെന്ന് യുഎഇ ലോകത്തോട് ബോധ്യപ്പെടുത്തുന്നു.

ഇനിയും ഈ രാജ്യം സമാധാനത്തിലും പുരോഗതിയിലും മുന്നേറട്ടെ എന്ന് ഈ യു എ ഇയുടെ മഹത്തായ ദേശീയ ദിനം കൊണ്ടാടുന്ന വേളയിൽ പ്രാർത്ഥിക്കാം ആശംസകൾ നേരാം...

Post a Comment

Previous Post Next Post