Trending

തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻറ ഉത്സവങ്ങൾ "

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര

നാട്ടിലെ സമാധാനവും സൗഹൃദവും കാത്തുസൂക്ഷിച്ചുകൊണ്ട്, ഈ മഹത്തായ ജനാധിപത്യപ്രക്രിയയുടെ ആത്മാവിനെ മാനിച്ചാണ് സ്ഥാനാർത്ഥികളും വോട്ടർമാരും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

ലോകത്തിന്റെ വലിയ ജനാധിപത്യ മാതൃകയായ ഭാരതം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ വീണ്ടും ഒരിക്കൽ കൂടി
ജനാധിപത്യത്തിന്റെ പ്രവർത്തനക്ഷമതയും ജീവൻ നിറഞ്ഞ സജീവതയും 
ലോക സമൂഹത്തിൻ്റെ മുമ്പിൽ മാതൃകയാവുകയാണ്.

ഈ അവസരത്തിൽ നമ്മുടെ നാട് വീണ്ടും വീണ്ടും ഉയർന്ന ബഹുമതിയിലേക്കും മാനവികതയിലേക്കും സ്ഫുടം   ചെയ്തു വീണ്ടും പൂർണ്ണതയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.

ഈ മഹത്തായ ജനാധിപത്യ ജനായത്ത പദ്ധതികളും ആശയവും കാഴ്ചപ്പാടും നമുക്ക് നൽകിയ ഡോ. ബാബാസാഹേബ് അംബേദ്കർ,
മഹാത്മാ ഗാന്ധി,
ഡോ. എ.പി.ജെ. അബ്ദുൽ കലാം,
മൗലാന അബുൽ കലാം ആസാദ്
എന്നിവരെ ആദരവോടെ ഓർമ്മിക്കുന്ന നിമിഷങ്ങൾ കൂടിയാണിത്.

ഭാരത ജനാധിപത്യത്തിന്‍റെ അടിത്തറ പാകാനും അതിനെ മനുഷ്യ മൂല്യങ്ങളാൽ സമ്പന്നമാക്കാനും ദീർഘദൃഷ്ടി നൽകിയ ഈ മഹാന്മാരുടെ ത്യാഗവും ദർശനവും നമ്മെ ഇന്നും പ്രകാശിപ്പിക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ വിവിധ തട്ടുകളിൽ ജനവിധിയിലൂടെ ജനഹിതം തേടുന്നവർക്ക് എല്ലാവർക്കും ആശംസകൾ "

ജനാധിപത്യം എന്നും നിലനിൽക്കട്ടെ -ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ, ജനങ്ങളുടെ ശ്വാസവും സ്വപ്നങ്ങളും കേൾക്കുന്ന ജനസഭകളിൽ എത്തട്ടെ.

ഈ തെരഞ്ഞെടുപ്പിൽ ആർ ജയിച്ചാലും, ആർ തോറ്റാലും,
ജനാധിപത്യത്തിന്റെ ഈ മഹത്തായ പ്രക്രിയയുടെ ഭാഗമായതെന്ന അനുഭവം മത്സരിച്ച
എല്ലാവർക്കും അതിവിശിഷ്ടമാവുന്നത് ഒരു ജനതയുടെ രാഷ്ട്രീയബോധവും ഉത്തരവാദിത്തവും തെളിയിക്കുന്ന ചരിത്രനിമിഷമാണിത്.

കൂടാതെ ഓരോ സ്ഥാനാർത്ഥിയും ഇനി ജനഹൃദയങ്ങളുടെ വീതിയിൽ സഞ്ചരിക്കുന്ന ഒരു പുതിയ യാത്രയിലേക്കാണ് കടക്കുന്നത്.

ജനങ്ങൾ നിങ്ങൾക്ക് തുറന്നുനൽകുന്ന ആത്മ മണ്ഡലങ്ങളുടെ വഴിയോരത്ത് ഉയർന്നുനിൽക്കുന്ന വിശ്വാസവും പ്രതീക്ഷയും  നിങ്ങളാണ് എന്ന അനുഭവവും വലിയ പഠനവും ഉത്തരവാദിത്വബോധവും നിങ്ങൾ സ്വായത്തമാക്കി കഴിഞ്ഞിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ഓരോ സ്ഥാനാർഥിക്കും ഒരു വലിയ മെച്യൂരിറ്റിയുടെ പാഠമാണ് നൽകി കഴിഞ്ഞിട്ടുളളത്. 

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായതോടെ ജനഹൃദയങ്ങളുടെ വീഥിയിൽ സഞ്ചരിക്കുന്ന ഒരു പുതിയ യാത്രയിലേക്കാണ് ഓരോരുത്തരും കടന്നത്.

ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമായ ഓരോരുത്തർക്കും  വലിയ മെച്യൂരിറ്റിയുടെ പാഠമാണ് നൽകി കഴിഞ്ഞിട്ടുള്ളത്

ഒരു സ്ഥാനാർത്ഥിത്വം വെറും വോട്ട് തേടൽ മാത്രമല്ല
ജനങ്ങളോട് എങ്ങനെ പെരുമാറണം,
വിരോധത്തെ എങ്ങനെ മാനിക്കണം,
വ്യത്യസ്ത ചിന്തകളോട് എങ്ങനെ കൈകോർക്കണം,
സമാധാനവും സൗഹൃദവും എങ്ങനെ സംരക്ഷിക്കണം എന്നതിന്റെ വലിയ പരീക്ഷയാണ് അത്.

അതിനാൽ,
ജയം ലഭിച്ചാലും തോൽവിയിലായാലും, ജനഹിതം മുൻപിൽ വെച്ച് സഞ്ചരിക്കാനുള്ള മനസ്സാണ് ഒരു സ്ഥാനാർത്ഥിയുടെ യഥാർത്ഥ വിജയം.
ജനങ്ങളുടെ വഴിയിലൂടെ നടന്നുവെന്ന് മാത്രം മതിയല്ല,

ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥലം നേടിയാണ് ജനപ്രതിനിധി സമ്പൂർണ്ണനാകുന്നത് 

സ്ഥാനാർത്ഥിത്വം വെറും വോട്ട് തേടൽ മാത്രമല്ല
ജനങ്ങളോട് എങ്ങനെ പെരുമാറണം,
വിരോധത്തെ എങ്ങനെ മാനിക്കണം,
വ്യത്യസ്ത ചിന്തകളോട് എങ്ങനെ കൈകോർക്കണം,
സമാധാനവും സൗഹൃദവും എങ്ങനെ സംരക്ഷിക്കണം എന്നതിന്റെ വലിയ പരീക്ഷണവും തിരിച്ചറിവും കൂടിയാണത്...

ഒരല്പം മുമ്പ് നമ്മുടെ നാട്ടിലെ ഒര് സ്ഥാനാർഥി എന്നോട് സംസാരിച്ചപ്പോഴും അദ്ദേഹം പങ്കുവെച്ചതും ഈ അനുഭവവും ആനന്ദവും തൻ്റെ മാനസിക നിലയെ ഇതുവരെ ഇല്ലാത്ത ഒരു പുതിയ കാഴ്ചപ്പാടിലേക്ക് എത്തിച്ചു എന്നാണ് പറഞ്ഞത്.

അതിനാൽ,
ആർക്ക് ജയം ലഭിച്ചാലും തോൽവിയിലായാലും, ജനഹിതം മുൻപിൽ വെച്ച് സഞ്ചരിക്കാനുള്ള മനസ്സാണ് ഒരു സ്ഥാനാർത്ഥിയുടെ യഥാർത്ഥ വിജയം.

സാങ്കേതികമായ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയുള്ളൂ എന്നാൽ മത്സരിച്ചവരെല്ലാം ജനങ്ങളുടെ വഴിയിലൂടെ നടന്ന് 
ജനങ്ങളുടെ മനസ്സിൽ ഇടം നേടി ജനപ്രതിനിധികൾ എന്ന നിലയിൽ സമ്പൂർണ്ണനാകുന്നുണ്ട്...

Post a Comment

Previous Post Next Post