Trending

എസ് എച്ച് ആർ യു മനുഷ്യാവകാശ സെമിനാർ

✍️ വി ഫോർ ന്യൂസ് ഗൾഫ് റിപ്പോർട്ടർ
യു എ ഇ | അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ തന്നെ തന്റെ കടമകളും നിർവ്വഹിക്കുന്നുണ്ടോ എന്നുറപ്പുവരുത്തണമെന്നു അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു  എസ്.എച്.ആർ. യു.എ.ഇ. സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

നാഷണൽ സെക്രട്ടറി അഡ്വ:നജുമുദീൻറെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ പ്രസിഡന്റ് എം.ഷാഹുൽ ഹമീദ്  ഉത്‌ഘാടനം ചെയ്തു. നാഷണൽ കോർഡിനേറ്റർ ഡോ:പി.കെ.ബഷീർ വടകര വിഷയമവതരിപ്പിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ഷാർജ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഹരി.വി.അയ്യർ, ദുബായ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് എസ്.അനസ് വെട്ടൂർ, റാസ് അൽ ഖൈമ കൺവീനെർ ദിലീപ് സെയ്തു പി, ഷാർജ സ്റ്റേറ്റ് കൗൺസിൽ ട്രഷറർ അനിൽ കുമാർ കെ.പി., ഷാർജ സ്റ്റേറ്റ് കൗൺസിൽ രക്ഷാധികാരി ബാബു ഉണ്ണൂണ്ണി, ഷാർജ സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ്  അനു പ്രിയ, ഷാർജ സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി മനോജ് സത്യാ, റോയ് തോമസ്, മൈമൂന കെ.ടി., അയൂബ് ഡെൽമ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ഹരി.വി.അയ്യർ സ്വാഗതവും മനോജ് സത്യാ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post