Trending

കുഴിയില്‍ വീണ് മരിച്ച സംഭവം: വില്യാപ്പള്ളിയില്‍ റോഡ് ഉപരോധിച്ചു യൂത്ത് ലീഗ്

✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ അഷ്റഫ് കോറോത്ത് 
വടകര: വില്യാപ്പള്ളി അമരാവതിയില്‍ കലുങ്ക് പണിയാന്‍ മണ്ണെടുത്ത കുഴിയില്‍ കാല്‍നട യാത്രക്കാരന്‍ വീണു മരിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം. അധികാരികളുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. യാതൊരു സുരക്ഷയും ഒരുക്കാതെയാണ് പ്രവൃത്തിയെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. തെരുവു
വിളക്കുകള്‍ കത്തുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
ഉപരോധ സമരത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൈസാം രാജഗിരി, ഷറഫുദ്ധീന്‍ കൈതയില്‍, ഉപാധ്യക്ഷന്‍ അഫ്രിദി മയ്യന്നൂര്‍, ട്രഷറര്‍ അസ്ലം മാക്കനാരി, ഷാന പാലോത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അമരാവതിയിലെ ഏലത്ത് മൂസയാണ്   കുഴിയില്‍ വീണ് മരിച്ചത്.

Post a Comment

Previous Post Next Post