Trending

മൂവാറ്റുപുഴയില്‍ പള്ളി പെരുന്നാളിന് കതിന നിറക്കവെ സ്‌ഫോടനം; ഒരു മരണം,മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി |  മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.സംഭവത്തില്‍ കരാറുകാരനായ ജെയിംസിന് ഗുരുതരമായി പരുക്കേറ്റു. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്.

പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയില്‍ രവിയും ജെയിംസും ചേര്‍ന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയില്‍ കുര്‍ബാന നടക്കുകയായിരുന്നതിനാല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരനതം ഒഴിവായി 

Post a Comment

Previous Post Next Post