Trending

മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി

✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ : ബിജു പ്രസാദ് വടകര 

വടകര | വില്യാപ്പള്ളി  മഹാത്മാ ഗാന്ധിയുടെ പേരും ജീവിതസന്ദേശവും ഭാരതത്തിൽ എക്കാലവും നിലനിൽക്കുമെന്നും ഗാന്ധിജിയെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ മോദി സർക്കാറിന് കഴിയില്ലെന്നും DCC ജന: സെക്രട്ടറി ബാബു ഒഞ്ചിയം അഭിപ്രായപ്പെട്ടു.  പാവപ്പെട്ട ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമ്മാർജന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പോലും മഹാത്മജിയുടെ നാമധേയം വെട്ടിമാറ്റിയ മോദി സർക്കാർ ചരിത്രത്തോട് നീതികേടാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിലൂടെയും നിയമപരമായ ഗ്യാരണ്ടി എടുത്തുകളഞ്ഞതിലൂടെയും പദ്ധതി തന്നെ ഇല്ലാതാവുകയാണ് സംഭവിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്യാപ്പള്ളിയിൽ നടത്തിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ടി. ഭാസ്കരൻ, എം.പി. വിദ്യാധരൻ, പൊന്നാറത്ത് മുരളി, വി.ചന്ദ്രൻ, എൻ.ബി.പ്രകാശ് കുമാർ,  ദിനേശ് ബാബു കൂട്ടങ്ങാരം, കെ.വി. ശാലിനി , ജാനകി.സി.പി, ബാബു പാറേമ്മൽ, ഹരിദാസ്.വി.പി, വി.കെ.ബാലൻ , രാജീവൻ കോളോറ, ചന്ദ്രൻ കക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post