Trending

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; 18 ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ

മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 22നാകും സ്പീക്കര്‍ തിരഞ്ഞെടുപ്പ് . യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഈ മാസം 28ന് നടക്കും. അടുത്ത മാസം അഞ്ചിനാണ് സംസ്ഥാന ബജറ്റ്.

തിങ്കളാഴ്ച രാവിലെ 10 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്ത് അയച്ചു.

Post a Comment

Previous Post Next Post