Trending

അധ്യാപക അവാർഡ് ജേതാവിനെ അനുമോദിച്ചു

വടകര | തിരുവള്ളൂർ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വടകര വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ വച്ച് ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ പി പ്രശാന്ത് മാഷെ അനുമോദിച്ചു. ഫിസിക്സിൻ്റെ സംസ്ഥാന റിസോഴ്സ് പേഴ്‌സനാണ് പ്രശാന്ത് മാഷ്. നിരവധി തവണ സംസ്ഥാന ദേശീയ തലങ്ങളിൽ ശാസ്‌ത്ര പഠനോപകരണ നിർമ്മാണ മത്സരങ്ങളിലെ വിജയി കൂടിയായ പ്രശാന്ത് മാഷ്ക്ക് ലഭിച്ച അർഹിച്ച അംഗീകാരമാണ് അധ്യാപക അവാർഡ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത തോടന്നൂർ AEO കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. 2026 മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രശാന്ത് മാഷ് ഈ വർഷവും അധ്യാപക പരിശീലനത്തിൽ ട്രെയിനറായി പ്രവർത്തിച്ചാണ് അധ്യാപക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നത്. പ്രശാന്ത് മാഷുടെ അധ്യാപന ജീവിതം പുതിയ തലമുറക്ക് പ്രചോദനവും, അനുകരണീയവും ആണ്. കഴിഞ്ഞ നിരവധി വർഷമായി കോഴിക്കോട് ജില്ല സ്‌കൂൾ സയൻസ് ക്ലബ്ബ് സിക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് പ്രശാന്ത് മാഷ്. കോഴിക്കോട് ജില്ലയെ ശാസ്‌ത്ര മേഖലയിൽ സംസ്ഥാന തലത്തിൽ മുൻപന്തിയിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ പ്രശാന്ത് മാഷ്ക്ക് കഴിഞ്ഞു.

 തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ചാർജ്ജ് സുധീർ മാഷ് അധ്യക്ഷത വഹിച്ചു. രാഗേഷ് പുറ്റാറത്ത് സ്വാഗതവും, ഷോബിദ് നന്ദിയും പറഞ്ഞ ചടങ്ങിൽ അധ്യാപകരായ അസ്‌ലം കളത്തിൽ,  സുമേഷ് തോട്ടത്തിൽ, സുരേഷ്, കവിത, റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Post a Comment

Previous Post Next Post