✍️ റിപ്പോർട്ടർ : രാകേഷ് പൂറ്റാറത്ത്
വടകര | മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവത്തിൽ ശ്രദ്ധേയമായി മുതിർന്ന വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത ഡാൻസ്. പുതുതായി സ്‌കൂളിലെത്തിയ നവാഗതരുടെ മാനസിക പിരുമുറുക്കം കുറക്കുന്നതിൽ വിദ്യാർത്ഥിളുടെ സ്വാഗത ഡാൻസ് വലിയ പങ്ക് വഹിച്ചു. മേമുണ്ട സ്കൂൾ വിദ്യാർത്ഥിയും പ്രശസ്‌ത ഗായകനുമായ സാരംഗ് രാജീവിൻ്റെയും മ്യൂസിക് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ സംഗീത വിരുന്നും പ്രവേശനോത്സവത്തിൽ അരങ്ങേറി
മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ പ്രവേശനോത്സവം പ്രശസ്‌ത നാടക രചയിതാവ് സുരേഷ്ബാബു ശ്രീസ്ഥ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അരുൺരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എം വിശാഖ് സ്വാഗതവും, കെ വി ഷീന നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ എം നാരായണൻ മാസ്റ്റർ, വാർഡ് മെമ്പർ ഒ പി രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് സി വി കുഞ്ഞമ്മദ്, ബാലകൃഷ്ണൻ വാഴക്കുറവിൽ, ആർ പി രാജീവൻ, ഇ എം മനോജ് കുമാർ, പി കെ ജയരാമൻ, കെ സന്തോഷ്, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, പ്രിൻസിപ്പാൾ ബി ബീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
Tags:
വടകര