✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര
തിരുവനന്തപുരം
ഇന്ന് കേരളം ഒരു ബസ് യാത്രയിലൂടെ ചരിത്രത്തിലേക്ക് പുതിയൊരു അധ്യായം കുറിക്കുകയാണ്. സാധാരണ ഒരു യാത്രാ തീരുമാനം മാത്രമല്ല ഇത്; സാമൂഹിക നീതിയുടെയും സ്ത്രീസുരക്ഷയുടെയും ബഹുമാനത്തിന്റെയും ശക്തമായ പ്രഖ്യാപനമായി ഇതിനെ കാണാം.
സ്ത്രീകളെ ബഹുമാനിക്കേണ്ടത് ഒരു മൂല്യമായി മാത്രം കാണേണ്ടതല്ല അത് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന നിമിഷമാണിത്-ആ ബോധ്യത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
ഇത് യാത്രാസൗകര്യത്തിന്റെ വിഷയം മാത്രമല്ല സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന ഒരു സാമൂഹിക ഇടപെടലുമാണ്.
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അതിലെ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനത്തിലും സുരക്ഷയിലുമാണ് എന്നതിനാൽ
ഈ തീരുമാനം പൊതുജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്ന ഒരു പ്രതീക്ഷയും നൽകുന്നു.
കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത് .
ഉദ്ഘാടന യാത്രയിൽ വനിതകളോടൊപ്പം മുഖ്യമന്ത്രിയും ഗതാഗത മന്തിയും സ്ത്രീകൾക്ക് ഉള്ള ആദ്യ സൗജന്യ യാത്രയിൽ സ്ത്രീകൾക്കൊപ്പം ബസിൽ യാത്ര ചെയ്തു.
ഇതോടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9-ാമത്തെ സംസ്ഥാനമായി കേരളം മായിരിക്കുന്നു.
കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ലഭ്യമാകും.
ബസുകൾ തിരിച്ചറിയുന്നതിനായി “പ്രിയദർശിനി” സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഔദ്യോഗിക ലോഗോയും മുഖ്യമന്ത്രി പ്രകാശനം ഉടൻതന്നെ ചെയ്യും.
എൽഡിഎഫ് എംഎൽഎമാരും കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
സ്ത്രീശക്തീകരണത്തിന് വലിയൊരു ചുവടുവയ്പായി വിലയിരുത്തപ്പെടുന്ന ഈ പദ്ധതി, പൊതുഗതാഗത രംഗത്ത് സ്ത്രീകളുടെ സുരക്ഷയും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ഉയർത്തുന്നു.
വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് ടിക്കറ്റിൻ്റെ പകുതി ചാർജ്ജ് ആയിരിക്കുമെന്നും സ്ത്രീ സൂചനയാത്ര പദ്ധതിയോടെപ്പം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബഷീർ വടകര
ചീഫ് എഡിറ്റർ
V4 ന്യൂസ്
Tags:
കോഴിക്കോട്