✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ ബിജു പ്രസാദ് വടകര
വടകര | വില്ല്യാപ്പള്ളി: സമസ്ത വിഭാഗം ജനങ്ങൾക്കും തീരാ ദുരിതം മാത്രം സമ്മാനിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര ഗവൺമെന്റിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരുന്നത് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതാണെന്നും ഈ പോരാട്ടങ്ങൾക്ക് കരുത്ത് പകരുവാൻ മുഴുവൻ പെൻഷൻ കാരും തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആർ.ഷഹീൻ പറഞ്ഞു. KSSPA വില്ല്യാപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവാഗതർക്കുള്ള വരവേൽപ്പും സംസ്ഥാന കലാ കായിക മേളയിലെ വിജയികൾക്കുള്ള ആദരവും നൽകിയ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. KSSPA സംസ്ഥാന കൗൺസിലർ വി.വി. വിനോദൻ മുഖ്യ പ്രഭാഷണം നടത്തി. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.പി.ബിജുപ്രസാദ്, KSSPA നേതാക്കളായ കെ. കെ.പ്രദ്യുമ്നൻ, വി.പി.സർവ്വോത്തമൻ, ബി കെ. സത്യനാഥൻ, സി.പി.ശശിധരൻ ,ഷീല പത്മനാഭൻ, എൻ.ബി.പ്രകാശ് കുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. KSSPA മണ്ഡലം പ്രസിഡന്റ് പി. വാസുദേവൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സന്തോഷ് കച്ചേരി സ്വാഗതവും, പി.കെ. സരള ടീച്ചർ നന്ദിയും പറഞ്ഞു
Tags:
വടകര