✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ ബിജു പ്രസാദ് കീഴൽ
മലപ്പുറം | മേമുണ്ട ഹൈസ്കൂൾ 1984 - 85 എസ്എസ്എൽസി ബാച്ച് നേതൃത്വത്തിൽ പതിയാരക്കര മഞ്ചയിൽ കടവ് പാർക്കിൽ വെച്ച് ഓണാഘോഷ പരിപാടികളും കുടുംബസംഗമവും നടത്തി. ഗാനമേളയും കലാപരിപാടികളും അരങ്ങേറി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിപാടിയിൽ വെച്ച് ആദരിച്ചു. പരിപാടി ധനരാജ് കെ ഉദ്ഘാടനം ചെയ്തു. പ്രദീപൻ സി. എച്ച് അധ്യക്ഷത വഹിച്ചു. സി പി ബിജു പ്രസാദ്, മനോജൻ ടി എം, രാജൻ.കെ, കുഞ്ഞമ്മദ്.കെ പി, റീന.സി പി, ജനാർദ്ദനൻ.കെ, സുജാത പി എന്നിവർ സംസാരിച്ചു.
Tags:
മലപ്പുറം