Trending

പിലാതോട്ടത്തിൽ കുഞ്ഞമ്മദ് മാസ്റ്റർ നിര്യാതനായി

വടകര : കീഴൽ.
ടി.കുഞ്ഞമ്മദ് മാസ്റ്റർ ( 70 )
മുൻ വില്ല്യാപ്പള്ളി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറി.

ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ /സെക്രട്ടറി.

യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്‌.

യൂത്ത് ലീഗ് വളണ്ടിയർ ക്യാപ്റ്റൻ.

തളിപ്പറമ്പ് സർ സയ്യിദ് കോളേജ്ൽ നിന്ന് MSF പ്രവർത്തനം.

കുഞ്ഞാലികുട്ടി സാഹിബിന്റെ സഹപ്രവർത്തകൻ. റൂം മേറ്റ്.

മമ്പാട് കോളേജ് MSF പ്രവർത്തനം.

റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ( ആയഞ്ചേരി ) ഹെഡ് മാസ്റ്റർ ആയി വിരമിച്ചു.

KSTU യുണിറ്റ് പ്രസിഡന്റ്‌, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌.

വടകര താഴെ അങ്ങാടി ഹോമിയോ ഡോക്ടർആയി സേവനം.

കീഴൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി, മാണിക്കോത്ത് പൊയിൽ ജുമാ മസ്ജിദ്സെക്രട്ടറി, മദ്രസ കമ്മിറ്റി പ്രസിഡന്റ്‌,

C H മുഹമ്മദ്‌ കോയ സാഹിബുമായി അടുത്ത സൗഹൃദം.

ഇസ്ലാമിക വിജ്ഞന രംഗത്ത് രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന 
നാദാപുരത്തെ "ഓറൻ " മാരുടെ മേനക്കോത്ത്, അമ്പ്ളിയേരി, ചാലിൽ, എന്നീ തറവാട്കളിലെ പിൻ തലമുറയിൽ പെട്ട സൂഫി പണ്ഡിത പാരമ്പര്യമുള്ള കുടുംബത്തിലേ തയ്യുള്ളതിൽ തറവാടിൽ ജനനം.

പിതാമഹൻ പ്രമുഖ സൂഫി വര്യനായ തയ്യുള്ളതിൽ അമ്മദ് മുസ്ലിയാരിൽ നിന്ന് ആത്മീയ അധ്യ്പനം.
പിതാവും പിതൃ സഹോദരന്മാരും മത പണ്ഡിതന്മാരായിരുന്നു.

അവരിൽ പ്രമുഖനായ കീഴൽ മഹല്ല് ഖാസിയായിരുന്നു 
മർഹും തയ്യുള്ളതിൽ അസ്സയ്നർ മുസ്‌ലിയാർ.

നാദാപുരം സ്വദേശിയും കീഴൽ ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ ചാലിൽ അബ്ദുള്ളകുട്ടി മുസ്ലിയാരുടെ ( ന :മ ) പേരമകനും കൂടിയായിരുന്നു 
പിലാത്തോട്ടത്തിൽ കുഞ്ഞമ്മദ് മാസ്റ്റർ. 

അധ്യാപകനും, പൊതുപ്രവർത്തകനും, നേതൃപാടവമുള്ള സംഘടകനും കരുതലുള്ള ചികിത്സകനും കൂടിയായിരുന്നു.

ഭാര്യ, മരക്കാർ കണ്ടി കുഞ്ഞയിഷ ( വേളം )
മക്കൾ :
മുസ്ലിം ലീഗ് വില്യപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌, SMF കോഴിക്കോട് ജില്ലാ വർക്കിംഗ് സെക്രട്ടറി,സ്റ്റേറ്റ് വഖഫ് സമിതി കൺവീനർ, 
 പി. ടി ഇല്യാസ് ( അഡ്വക്കറ്റ് &നോട്ടറി പബ്ലിക്. ഗവണ്മെന്റ് ഓഫ് ഇന്ത്യ ) 

ഹാരിസ്. പി. ടി ( സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ.FOD ഗവണ്മെന്റ് ഓഫ് ഇന്ത്യ കണ്ണൂർ )
നാസിഹ ഫർസാന പി. ടി.

മരുമക്കൾ. ഫിറോസ് പുതുക്കെപുറത്ത് ( എരവട്ടൂർ ) 
ഷഹീറ ഹാരിസ് ( കടവത്തൂർ )

എം സി എം യു പി സ്കൂൾ അധ്യാപിക ലിയാനഫാത്തിമ പി. ടി. പേരമകളാണ്.

Post a Comment

Previous Post Next Post