✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
ഷാർജ: ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ മുന്നണിക്ക് തിരിച്ചടി.
മത്സരത്തിൽ ഇൻകാസ് നേതാക്കളായ ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി അധികാരത്തിലെത്തി.
കെ.എം.സി.സി നേതാവും നിലവിലെ പ്രസിഡന്റുമായ നിസ്സാർ തളങ്കരയും, 'മാസ്സ്' നേതാവും ജനറൽ സെക്രട്ടറിയുമായ പി. ശ്രീപ്രകാശും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
പുതിയ ഭാരവാഹികൾ:
വൈസ് പ്രസിഡന്റ്: പ്രദീപ് നെന്മാറ ( ജനാധിപത്യ മുന്നണി)
ട്രഷറർ: ജിബി ബേബി (ഭരണ മുന്നണി)
ജോയിന്റ് ജനറൽ സെക്രട്ടറി: അഡ്വ. എൻ.ടി. അൻസാർ
ജോയിന്റ് ട്രഷറർ: അനിൽ ലാൽ പുരുഷോത്തമൻ
പതിനൊന്നംഗ നിർവ്വാഹക സമിതിയിലേക്ക് നടന്ന മത്സരത്തിൽ പ്രതിപക്ഷത്തുനിന്ന് 4 പേരും ഭരണപക്ഷത്തുനിന്ന് 3 പേരും വിജയിച്ചു.
അസോസിയേഷനിലെ 2,500 ഓളം വരുന്ന അംഗങ്ങളിൽ 1,361 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ആകെ 45 സ്ഥാനാർഥികളാണ് വിവിധ പദവികളിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്.
പോൾ ടി. ജോസഫ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി.
മതേതര ജനാധിപത്യമുന്നണിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ അംഗങ്ങൾക്കും അഡ്വക്കേറ്റ് വൈ എ റഹീം നന്ദി അറിയിച്ചു.
Tags:
GULF NEWS