വടകര മേമുണ്ട ഏത് മുന്നണി ഗവൺമെന്റ് അധികാരത്തിൽ വന്നാലും പെ൯ഷ൯കാരുടെ അവകാശനിഷേധങ്ങൾക്കെതിരെ പോരാടുവാനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും മുന്നിട്ടിറങ്ങുന്ന KSSPA യുടെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാ൪ഹവുമാണെന്ന് കെ. പി. സി. സി. അംഗം അഡ്വ. ഐ മൂസ അഭിപ്രായപ്പെട്ടു.രാജൃത്തിന്റെ മൂലൃങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ പെൻഷൻകാ൪ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശൃപ്പെട്ടു. കെ.എസ്. എസ്. പി. എ വില്ലൃാപ്പള്ളി മണ്ഡലം സമ്മേളനം മേമുണ്ടയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജോയിന്റ് സെക്രട്ടറി വി. പി സ൪വ്വോത്തമ൯ മാസ്റ്റർ മുഖൃപ്രഭാഷണം നടത്തി. പി. വാസുദേവൻ മാസ്റ്റർ അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണൻ കാവിൽ , സി. പി. ബിജു പ്രസാദ്, വി. വി. വിനോദ൯, സി. പി. ശശിധരൻ എന്നിവർ ആശംസകൾ നേ൪ന്നു. പ്രതിനിധി സമ്മേളനം കെ. കെ പ്രദൃുമ്ന൯ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ. പി. ശ്രീധരൻ, എം. ചന്ദ്രബാബു, വി. ചന്ദ്രൻ മാസ്റ്റർ, എ൯. കൃഷ്ണൻ മാസ്റ്റർ, എ൯. ബി. പ്രകാശ൯ മാസ്റ്റർ, ചന്ദ്രൻ മണ്ടോടി , ഷീല പദ്മനാഭൻ, വി. മുരളീധരൻ, പി. കെ സരള എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് സന്തോഷ് കച്ചേരി സ്വാഗതവും പി. കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:
വടകര