വടകര | കണ്ണൂക്കരയിൽ വീട്ടിൽ മോഷണം. മാവിലക്കണ്ടിയിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് രാത്രിയിൽ മോഷണം നടന്നത്. കഴിഞ്ഞ ദിവസം താമസമില്ലായിരുന്ന വീട്ടിൽ രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വടകര മേഖലയിൽ വീട് പൂട്ടി താമസക്കാർ പോകുമ്പോഴുള്ള മോഷണം തുടരുകയാണ്. കണ്ണൂക്കരയിലെ ബാലകൃഷണൻ അടുത്ത വീട്ടിലെ അസുഖമുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയ ദിവസം രാത്രിയിലാണ് വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് പണവും സ്വർണവും കവർന്നത്.ബാലകൃഷ്ണന്റെ ഡോക്ടർമാരായ മക്കൾ കണ്ണൂരിലാണ് താമസം കഴിഞ്ഞ ദിവസം വീട്ടിലില്ലാതിരുന്നത്. വീടിന്റെ അകത്ത് അലമാരകളിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. എൻപത്തി ആറായിരം രൂപയും 14 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചോമ്പാല പോലീസ് അന്വേഷണം തുടങ്ങി, ഡോഗ് സ്കോഡുവോ ഫിംഗർ പ്രിന്റ് വിദഗ്ദ പരിശോധന നടത്തി, മോഷ്ടാക്കൾ അടുത്ത വീട്ടിലും എത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്, രണ്ട് ദിവസം മുമ്പ് വില്യാപ്പള്ളിയിലും ഒരു ഡോക്ടറുടെ വീട്ടിൽ മോഷണം നടന്നു, മാസങ്ങൾക്ക് മുമ്പ് അഴിയൂരിലും ഒരു ഡോക്ടറുടെ വീട്ടിൽ കവർച്ച നടന്നു.
Tags:
LOCAL NEWS