പത്തനംതിട്ട | കലഞ്ഞൂരിലെ നൗഷാദ് തിരോധാന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാണാതായ ദിവസം ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദിച്ചു.
അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയില്‍ നിന്ന് പോയി. മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന് പോലീസ് പറഞ്ഞു. നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി ഇതിന്റെ അടിസ്ഥാനത്തിലാണ്.
നൗഷാദ് പിറ്റേന്ന് രാവിലെ സംഭവ സ്ഥലത്തു നിന്ന് പോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Tags:
KERALA