ഖമീസ് മുഷൈത്ത് | സഊദിയുടെ എഫ്-15 എസ് എ യുദ്ധവിമാനം തകര്‍ന്നുവീണു. ദക്ഷിണ അസിര്‍ മേഖലയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ മരിച്ചു. പരിശീലന മേഖലയായ കിങ് ഖാലിദ് വ്യോമ താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്.
ജീവനക്കാരുടെ മരണം സഊദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലിക്കി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Tags:
INTERNATIONAL