കോഴിക്കോട് | ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുല്‍ നസീറിന്റെ മകന്‍ മിഥിലാജ് (21) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റര്‍ മാറി കൈതക്കുണ്ടിനടുത്ത് വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്നലെയാണ് ഹൈസ്‌കൂളിനടുത്ത് ഉണ്ണൂല്‍മ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെടുകയായിരുന്നു. ഇന്നലെ നാട്ടുകാരും അഗ്‌നിശമനസേനാ സംഘവും
ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tags:
കോഴിക്കോട്