മലപ്പുറം | രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ്.
തനിക്ക് വഴി കാട്ടിയായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു
ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ രോഗബാധിതനായിട്ടും ഉമ്മന്‍ ചാണ്ടി തനിക്കൊപ്പം നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാന്‍ താന്‍ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാന്‍ ഇത് വരെ കേട്ടിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വഴിയിലൂടെ സഞ്ചരിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
Tags:
മലപ്പുറം