ആലുവ | ആലുവയില്‍ കൊടും ക്രൂരതക്ക് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ 10. 45ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് പേരാണ് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലെത്തിയത്. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം ശ്മശാനത്തിലേക്ക് എത്തിച്ചത്.
സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് കുഞ്ഞിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്‌കൂളില്‍ എത്തിയത്. കുഞ്ഞിന്റെ ചേതനയറ്റ മൃതദേഹം കണ്ട് പലര്‍ക്കും കണ്ണീര്‍ അടക്കാനായില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കെതിരെ മാധ്യമങ്ങളോട് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.
Tags:
KERALA