വടകര | കേരള സർക്കാർ ആവിഷ്കരിച്ച മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വടകര റൊട്ടറിയും, ഐ. എം. എ. വടകരയും, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. വളന്റിയേഴ്‌സും സംയുക്തമായി കുരിയാടി, ആവിക്കൽ തോട് കടലോരങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ശുചീകരിച്ചു. പരിപാടി മുൻസിപ്പൽ കൗൺസിലർ ടി. പി. സുരക്ഷിത ഉത്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ കെട്ടുകളെ സംബന്ധിച്ച ഡോ. പി. എം. സലീം ബോധവത്കരണ ക്ലാസ്സ് എടുത്തു. വടകര റോട്ടറി ചടങ്ങിൽ പ്രസിഡന്റ് ഡോ. പി. എം. സലീം ആദ്യാക്ഷം വഹിച്ചു. ഐ. എം. എ. സെക്രട്ടറി ബി. വിനോദ് കുമാർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ പി. പ്രമോദ്, സെക്രട്ടറി ഡോ. എം. നൗഷീദ് അനി, കമ്മ്യൂണിറ്റി സർവീസ് അവിടെ പി. പി. രാജൻ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഷിമീന, എന്നിവർ പ്രസംഗിച്ചു. കെ. ഹാഷിം, പി. സി. ബലറാം, ഡോ. കെ. എം. അബ്ദുള്ള, ഡോ. എസ്. വി. നിധിൻ, ഡോ. അഫ്സൽ ഉസ്മാൻ, ടി. കെ. അഷ്മർ, എൻ. എസ്. എസ്.
Tags:
വടകര