Trending

ഇന്ന് പുതിയ നിപ്പാ കേസുകളില്ല; 11 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം |  സംസ്ഥാനത്ത് പുതിയ നിപ്പാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . വൈറസ് ബാധയേറ്റ് നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിപ്പാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഹൈ റിസ്‌കിലുള്ള 11സാമ്പിളുകള്‍ ഇന്ന് നെഗറ്റീവ് ആയി.

ഹൈ റിസ്‌ക് വിഭാഗത്തില്‍ ഇതുവരെ 94 പേര്‍ നെഗറ്റീവ് ആയി. 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ തുടരുകയാണ്. രോഗം ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post