Trending

നിപ്പാ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉഷാ സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക് ടീം സെലക്ഷന്‍

കോഴിക്കോട്  | നിപ്പാ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്താന്‍ ശ്രമിച്ച ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. നിരവധി പേര്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പോലീസും ഇടപെട്ടാണ് ടീം സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചത്.

നിപ്പാ നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ല അത്ലറ്റിക് മീറ്റ് മാറ്റിവച്ചിരുന്നെങ്കിലും ടീ സെലക്ഷന്‍ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീ സെലക്ഷന്‍ നടത്താന്‍ തീരുമാനിച്ചത്. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുളളവരാരും സെലക്ഷനില്‍ പങ്കെടുക്കരുതെന്നും നിപ്പാ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ അത്ലറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലധികം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് എത്തിയത്. 

Post a Comment

Previous Post Next Post