കോഴിക്കോട് | ഇന്ന് നിപ പോസിറ്റീവായ 39കാരന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇയാളുടെ ആരോഗ്യ നില സ്റ്റേബിളാണെന്നും ഇയാള്‍ക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ക്കു സമ്പര്‍ക്കമുണ്ടായത്.
കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ല. ചികിത്സയിലുള്ള ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററില്‍ ആണെങ്കിലും ആരോഗ്യ നില സ്റ്റേബിള്‍ ആണെന്നും മന്ത്രി പറഞ്ഞു. ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‌ക് കോണ്‍ടാക്ട്ടില്‍ ഉള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും.
192സാംപിള്‍ ഒരേ സമയം പരിശോധിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബില്‍ നടത്താം. കണ്‍ഫേംചെയ്യാന്‍ ഉള്ള ടെസ്റ്റ് എന്‍ ഐ വി പൂനെ മൊബൈല്‍ ലാബില്‍ ചെയ്യാം. കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ട ആള്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ തുടരണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
Tags:
KOZHIKODE