കൊച്ചി | എച്ച് ഐ വി ബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന വിഷയത്തില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുള്‍പ്പെടെ പ്രോട്ടോക്കോള്‍ വേണം.
രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും ഹൈക്കോടതി പറഞ്ഞു.
മലപ്പുറം സ്വദേശിയായ എച്ച് ഐ വി ബാധിതന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
Tags:
KERALA