ഇടുക്കി | ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. തീവ്രവാദ ബന്ധം ഉണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്ന് ഇടുക്കി എസ് പി വ്യക്തമാക്കി.
ഡാമിലെ അതീവ സുരക്ഷാ മേഖലയില്‍ എത്തി താഴുകളിട്ടു പൂട്ടിയ ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്തു. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ ഇന്നലെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതി ഡാമില്‍ എത്തിയ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:
KERALA