കോഴിക്കോട് | മുന്‍ എം എല്‍ എയും സോഷ്യലിസ്റ്റ് നേതാവുമായ എം കെ പ്രേംനാഥ് (74)അന്തരി ച്ചു. കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുത രാവസ്ഥ യിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വടകര ബാറിലെ അഭിഭാഷകനായിരുന്നു.
വടകര നിയമസഭാ മണ്ഡലത്തില്‍ നിന്ന് 2006ലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫിന്റെ ഭാഗമായി ജെ ഡി എസ് സ്ഥാനാര്‍ഥിയായ അദ്ദേഹം കോണ്‍ഗ്രസ്സിലെ പൊന്നാറത്ത് ബാലകൃഷ്ണനെ പരാജയപ്പെടുത്തി.
2011 ല്‍ വടകരയില്‍ യു ഡി എഫിലെ എസ് ജെ ഡി സ്ഥാനാര്‍ഥിയായെങ്കിലും എല്‍ ഡി എഫിലെ ജെ ഡി എസ് സ്ഥാനാര്‍ഥി സി കെ നാണുവിനോടു പരാജയപ്പെട്ടു.
Tags:
VATAKARA