Trending

നിപ്പാ ഭീതി അകലുന്നു; കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കി

കോഴിക്കോട് | നിപ്പാ ഭീതി ഒഴിഞ്ഞതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ മുഴുവൻ കണ്ടയിൻമെന്റ് സോണുകളും ഒഴിവാക്കി. അതേ സമയം പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തുടരും.

ജില്ലയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് കണ്ടയിൻമെന്റ് സോണുകൾ നീക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ ക്വാറന്റൈൻ കാലാവധി കഴിയും വരെ അവിടെ തുടരണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആറ് പേർക്കാണ് ഇതുവരെ നിപ്പാ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിച്ചു. ഒരു ഒൻപത് വയസ്സുകാരൻ അടക്കം നാല് പേർ സുഖംപ്രാപിച്ചുവരുന്നു.

Post a Comment

Previous Post Next Post