കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി നാലില്‍ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നത്. പരിശോധന നടന്നുവരികയാണ്.
Tags:
KERALA