Trending

സ്‌ഫോടനം നടത്തിയത് താനാണെന്ന് ഡൊമിനിക് മാര്‍ട്ടിന്‍; ഫേസ്ബുക്ക് ലൈവിന് ശേഷം കീഴടങ്ങി


കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയത്. ലൈവിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

നിലവില്‍ ഡൊമിനികിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടകര സ്റ്റേഷനിലാണ് ഡൊമിനിക് കീഴടങ്ങിയത്. സംഘടനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങിയെന്നും ഫേസ്ബുക്ക് ലൈവില്‍ ഡൊമിനിക് പറഞ്ഞു. പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും സംഘടന തിരുത്തിയില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

Post a Comment

Previous Post Next Post