കോഴിക്കോട് | കോഴിക്കോട് മാതാവിനും മകൾക്കും വെട്ടേറ്റു. കോടഞ്ചേരിയിലാണ് സംഭവം. യുവതിയുടെ ഭർത്താവാണ് ഇരുവരെയും വെട്ടിയത്. ഇരുവരെയും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പാറമലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരുക്കേറ്റത്. വെട്ടിയ ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) ഓടി രക്ഷപ്പെട്ടു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
Tags:
KOZHIKODE