Trending

ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ്; മന്ത്രിമാര്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

മുബൈ | ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി ചര്‍ച്ച നടത്തി.

ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന തുറമുഖ മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു.

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി പിടി ജോയ്, അഡീഷണല്‍ പ്രൈവറ്റ് സിക്രട്ടറി സിപി അന്‍വര്‍ സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

Post a Comment

Previous Post Next Post