Trending

സംസ്ഥാനത്ത് സ്വര്‍ണവില 45000 കടന്നു

കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണവില 45000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45120 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇസ്‌റാഈല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.

സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്കാണ് കുതിക്കുന്നത്. മെയ് 5 നാണ് മുന്‍പ് സ്വര്‍ണവില ഏറ്റവും വര്‍ധിച്ചിരുന്നത്. അന്ന് പവന്റെ വില 45760 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5640 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4683 രൂപയുമാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 

Post a Comment

Previous Post Next Post