Trending

പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതില്‍ ഇടപെടാനാകില്ല; കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി | പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.1951 ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് രാഷ്ട്രീയ സഖ്യങ്ങളില്‍ കമ്മിഷന് ഇടപെടാന്‍ അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രാഷ്ട്രീയ സഖ്യങ്ങള്‍ നിയമപരമായ സ്ഥാപനങ്ങളല്ല. അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നിയമപരമായ വ്യവസ്ഥകളുമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം.

26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യന്‍ നാഷനല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’. ഇതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. ആഗസ്റ്റില്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിലപാട് കോടതി തേടിയിരുന്നു. ഇത് പ്രകാരമാണ് കമ്മിഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

Post a Comment

Previous Post Next Post