Trending

വടകരയില്‍ തൊഴിലുറപ്പ് ജോലിക്കിടെ എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റു.

വടകര  |  വടകര എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു.ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 3.45ഓടെയാണ് സംഭവം.

തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. മിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ അബോധാവസ്ഥയിലായി. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഏഴുപേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Post a Comment

Previous Post Next Post