ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് ഹോക്കി കലാശത്തില്‍ ഇന്ത്യന്‍ പോരാളികളുടെ പന്തടക്കത്തിനും പാസിങ് വൈഭവത്തിനും ആക്രമണോത്സുക ഗെയിമിനും നിലവിലെ ചാമ്പ്യന്മാര്‍ക്ക് മറുപടി നല്‍കാനായത് ഒരേയൊരു തവണ മാത്രം. തങ്ങളുടെ വലയില്‍ നാലു തവണ പന്തെത്തുന്നതിന് സാക്ഷികളാകേണ്ടി വന്നതിനു ശേഷമാണ് ജപ്പാന് ആശ്വാസ ഗോള്‍ നേടാനായത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജപ്പാനെ തരിപ്പണമാക്കി ഇന്ത്യ സ്വര്‍ണ മെഡലില്‍ മുത്തമിട്ടു.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ഹര്‍മന്‍ പ്രീത് സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വിജയസോപാനത്തിലേറിയത്. മലയാളി താരം പി ആര്‍ ശ്രീജേഷ് ഉള്‍പ്പെട്ട ടീമാണ് കനക നേട്ടം സ്വന്തമാക്കിയത്.
ജയത്തിന് മാറ്റുകൂട്ടി നായകന്‍ ഹര്‍മന്‍ പ്രീത് രണ്ട് ഗോള്‍ നേടി.
Tags:
SPORTS