Trending

തുടര്‍ച്ചയായ ഇടിവിനുശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കൊച്ചി| കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായ ഇടിവിന്‌ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 41920 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് 5250 ആയി. കഴിഞ്ഞ ദിവസം 5240 ആയിരുന്നു നിരക്ക്. 22 കാരറ്റ് സമാനമായി 24 കാരറ്റിലും വര്‍ധനവ് ഉണ്ടായി. പവന് 56 രൂപയാണ് 24 കാരറ്റിന് വര്‍ധിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വില ഇടിഞ്ഞിരുന്നു. സെപ്തംബര്‍ 26 മുതല്‍ സ്വര്‍ണ വില കുത്തനെഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നലെ വരെയുള്ള പത്ത് ദിവസങ്ങളില്‍ 2040 രൂപയുടെ കുറവാണുണ്ടായത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 73 രൂപയാണ് വില. എട്ടു ഗ്രാമിന് 584 രൂപയാണ് വില. ഒരു കിലോഗ്രാമിന് 73,000 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 73,500 രൂപയായിരുന്നു വില. 

Post a Comment

Previous Post Next Post