വടകര | കഴിഞ്ഞ ദിവസം നടന്ന തോടന്നൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ 1055 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ജില്ലയിലെ മറ്റ് വിദ്യാലയങ്ങളെ പോയിന്റ് നിലയിൽ ബഹുദൂരം പിന്നിലാക്കിയാണ് മേമണ്ട സ്കൂൾ തുടർച്ചയായി ഈ വർഷവും ഓവറോൾ കരസ്ഥമാക്കിയത്. 567 പോയിന്റ് നേടിയ കടമേരി ആർഎസി എച്ച് എസ് എസ് ന് രണ്ടാം സ്ഥാനവും, 552 പോയിന്റ് നേടിയ വില്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ മേളകളിലായി മേമുണ്ട സ്കൂൾ 69 ഫസ്റ്റും, 32 സെക്കന്റും, 12 തേർഡും കരസ്ഥമാക്കി, മേമുണ്ടയിലെ 132 വിദ്യാർത്ഥികൾ ജില്ലാ ശാസ്ത്രോത്സവത്തിൽ മത്സരിക്കാൻ അർഹത നേടി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ മേമുണ്ട ഓവറോൾ നേടി. ഐ ടി മേളയിൽ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ഓവറോളും, യു പി വിഭാഗത്തിൽ ഓവറോൾ സെക്കന്റും കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ഓവറോളും, യു പി വിഭാഗത്തിൽ ഓവറോൾ തേർഡും മേമുണ്ട കരസ്ഥമാക്കി. ഇങ്ങനെ പങ്കെടുത്ത എല്ലാ മേളകളിലും ഓവറോൾ കിരീടത്തോടെ ചരിത്ര വിജയം ആണ് മേമുണ്ട സ്കൂൾ കരസ്ഥമാക്കിയത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നേരത്തെ നടന്ന ശാസ്ത്ര നാടക മത്സരത്തിലും മേമുണ്ടക്കായിരുന്നു വിജയം. മേമുണ്ട സ്കൂളിന് ഓവറോൾ വിജയം നേടിക്കൊടുത്ത വിദ്യാർത്ഥി പ്രതിഭകളെയും, അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റും, പിടിഎ യും ചേർന്ന് അഭിനന്ദിച്ചു.
Tags:
VATAKARA