കോഴിക്കോട് | കോഴിക്കാട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍തീപ്പിടുത്തം. വെസ്റ്റ്ഹില്ലില്‍ ഭട്ട്‌റോഡ് ഭാഗത്തുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമത്തിലാണ്. സമീപം കടലായതിനാല്‍ ആഞ്ഞ് വീശുന്ന കാറ്റ് തീ ആളിക്കത്തിക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Tags:
KOZHIKODE