റിപ്പോർട്ടർ : ബഷീർ വടകര
ദുബായ് | ലോകത്തിൻെറ അക്ഷരനഗരിയായ ഷാർജയിൽ വർണ്ണാഭമായ തുടക്കം.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും പ്രമുഖ ഗ്രന്ഥകാരനുമായ ഷാർജ ഭരണാധികാരി ബഹുമാന്യനായ *ഷേയ്ക്ക് ഡോ. സൽമാൻ ബിൻ മുഹമ്മദ് അൽ ഖാസിമി* പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
108 ഓളം രാജ്യങ്ങളിൽ നിന്നുള്ള 2033 പ്രസസാധകരുടെ 15 ലക്ഷത്തോളം പുസ്തകങ്ങൾ എത്തുന്ന അപൂർവ്വ സംഗമ വേദിയെന്ന ബഹുമതി ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സാക്ഷ്യപ്പെടുത്തും .
"നാം പുസ്തങ്ങളെക്കുറിച്ച് സംസാരിക്കുന്നു" എന്ന ആ ശയത്തെ ഉയർത്തിപ്പിടിച്ചാണ് 2023 ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ കൊടി ഉയർന്നത്.
12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തക മാമാങ്കത്തിന് 69 രാജ്യങ്ങളിൽ നിന്നുള്ള115 ഓളം ക്ഷണിക്കപ്പെട്ട അതിഥികൾ ,1700 പരിപാടികൾ പ്രത്യേകം സഞ്ജീകരിക്കപ്പെട്ട വേദികളിൽ ലോകത്തിലെ ബഹുമുഖ പ്രതിഭകൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. 460 സാംസ്കാരിക പരിപാടികളും ഒട്ടനവധി ശില്പശാലകളും വിവിധ രാജ്യങ്ങളുടെ പൈതൃക കലാ വിരുന്നുകളും അരങ്ങേറുന്ന മേളയിൽ ദക്ഷിണകൊറിയാണ് ഇത്തവണത്തെ അതിഥി രാജ്യം.
1982 ലാണ് എഴുത്തിനെയും വായനയും ഏറെ സ്നേഹിക്കുന്ന പ്രമുഖ ഗ്രന്ഥകാരൻ കൂടിയായിട്ടുള്ള ഡോ ഷെയ്ക്ക് സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്നും തുടരുന്ന പുസ്തക വസന്തത്തിന് തുടക്കം കുറിച്ചത്.
മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കണ്ണുരുട്ടുന്ന ഭരണാധിപന്മാർക്കിടയിൽ പുസ്തകങ്ങൾ കൊണ്ട് മാനവികതയിലെ സർഗ്ഗ സമഭാവനയെ തേനൂട്ടുന്ന സുൽത്താൻ അൽ ഖാസിമി ലോകത്തിൻറ മുൻപിൽ മഹാമാതൃകയും വിസ്മയവുമായി മാറുകയാണ്...
✍️ *ബഷീർ വടകര*
Tags:
GULF NEWS