കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 45000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,240 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങള്‍കൊണ്ട് 880 രൂപയാണ് പവന് കൂടിയത്.
ഒക്ടോബറില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 45960 രൂപയായിരുന്നു അന്ന് വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4690 രൂപയുമാണ്.
അതേസമയം സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. രണ്ട് രൂപ വര്‍ധിച്ച് 80 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Tags:
BUSINESS