Trending

ദേശീയപാത നിര്‍മാണത്തിനു മണ്ണെടുപ്പ്; ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ സംഘര്‍ഷം

ആലപ്പുഴ | ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി ആലപ്പുഴ നൂറനാട് മറ്റപ്പള്ളി യില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ മണ്ണെടുക്കാന്‍ വന്ന ലോറികള്‍ ഒരു സംഘം തടഞ്ഞു. പോലീസ് സ്ഥലത്തെത്തിയതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിന്നീട് ഇവര്‍ റോഡ് ഉപരോധിച്ചു.

റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുുടങ്ങിയതോടെ പോലീസ് ബലം പ്രയോഗിച്ചു എന്നാരോപിച്ചു പ്രതിഷേധക്കാര്‍ രംഗത്തെത്തി. പോലീസ് സ്ഥലത്തുനിന്നു പിന്‍വാങ്ങ ണമെന്നാണ് സമരക്കാരുടെ ആവശ്യം. മണ്ണെടുപ്പ് മൂലം പാറ്റൂര്‍ കുടിവെള്ള ടാങ്ക് തകരുമെന്നാണ് സമരക്കാര്‍ പറയുന്നത്.

ദേശീയപാത നിര്‍മാണത്തിനായുള്ള മണ്ണെടുപ്പിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മാവേലിക്കര എം എല്‍ എ എം എസ് അരുണ്‍കുമാറാണു സമരത്തിനു നേതൃത്വം നല്‍കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവി പേരാണു സമരത്തില്‍ പങ്കെടുത്തത്. 

Post a Comment

Previous Post Next Post