Trending

ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സ്ഥലം മാറ്റം; കെ എസ് സുദര്‍ശന്‍ കൊച്ചി ഡിസിപി, അനൂജ് പലിവാള്‍ കോഴിക്കോട്

തിരുവനന്തപുരം | ജില്ലാ ആസ്ഥാനങ്ങളില്‍ പോലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.വൈഭവ് സക്സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട് റൂറലിലും നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ് ശശിധരന്‍ മലപ്പുറത്തും നിയമിതനായി.

ബിജോയ് കാസര്‍കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്ന മറ്റുള്ളവര്‍. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടികെ പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്.കൊച്ചി ഡിസിപിയായി കെഎസ് സുദര്‍ശന്‍ എത്തും. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.

Post a Comment

Previous Post Next Post