Trending

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം പൊട്ടിയെന്ന് സൂചന

തൃശൂര്‍  | തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം സംബന്ധിച്ചാണ് ഇപ്പോള്‍ പുതിയ കണ്ടെത്തലുകള്‍. കുട്ടി മരിച്ചത് പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന.
രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയച്ചു.രാസപരിശോധനാഫലത്തിലാണ് പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തിയതായി പറയുന്നത്. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പോലീസിന്റെ സംശയം. കുട്ടി പന്നിപ്പടക്കം കടിച്ചു പിടിച്ചപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ അന്വേഷണം ആരംഭിച്ചു.ഏപ്രിലിലാണ് സംഭവം നടന്നത്.

Post a Comment

Previous Post Next Post